ബാണാസുര സാഗര്‍ അപകടം; കാണാതായ അവസാനത്തെയാളുടേയും മൃതദേഹം കണ്ടെത്തി

banasura sagar dam

ബാണാസുര സാഗര്‍ ഡാമില്‍ കാണാതായ നാലാമത്തെയാളുടേയും മൃതദേഹം കണ്ടെത്തി. ചെമ്പുകടവ് സ്വദേശി ബിനുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെയോടെയാണ് മൃതദേഹം കണ്ടെത്തിയത്.  ഇതോടെ അപകടത്തില്‍ കാണാതായ എല്ലാവരുടേയും മൃതദേഹം കണ്ടെത്തി. അഞ്ച് ദിവസം മുമ്പാണ് അപകടം ഉണ്ടായത്. കൊട്ട വഞ്ചിയില്‍ മീന്‍ പിടിക്കാനിറങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. രണ്ട് കൊട്ട വഞ്ചി ഒരുമിച്ച് ചേര്‍ത്ത് കെട്ടിയാണ് ഇവര്‍ മീന്‍ പിടിക്കാന്‍ ഡാമിലിറങ്ങിയത്. ഏഴ് പേര്‍ ഒരുമിച്ചാണ് പോയതെങ്കിലും വഞ്ചി മറിഞ്ഞ ഉടനെ മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു.
banasura sagar dam

NO COMMENTS