കേളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ; ദുരൂഹമെന്ന് ബന്ധുക്കൾ

aneesh suicide case

കോളജ് വിദ്യാർത്ഥിനിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റാരിക്കാൽ കടുമേനി പൊങ്കലിൽ വി എസ് അനുഷ (18)യെയാണ് വ്യാഴാഴ്ച വൈകുന്നേരം വീട്ടിനകത്തെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് അനുഷയുടെ മൃതദേഹം വിദഗ്ദ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തുടർന്ന് ചിറ്റാരിക്കാൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പെൺകുട്ടിയുടെ മരണം ആത്മഹത്യയാണോ എന്ന് ഉറപ്പിച്ചു പറയാൻ കഴിയുകയുള്ളൂവെന്ന് പോലീസ് വ്യക്തമാക്കി.

NO COMMENTS