പ്രവാസികളുടെ വോട്ടവകാശം; നിയമഭേദഗതി ഉടൻ

e vote

പ്രവാസികളുടെ വോട്ടവകാശം സംബന്ധിച്ച നിയമ ഭേദഗതി ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. അതത് രാജ്യങ്ങളിൽ തന്നെ വോട്ട് രേഖപ്പെടുത്താൻ കഴിയുന്ന തരത്തിലുള്ള ഭേദഗതിയാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നത്. പ്രവാസി വോട്ടവകാശം സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു കോടതി. മറുപടി ഫയൽ ചെയ്യാൻ രണ്ടാഴ്ചത്തെ സമയം കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

NO COMMENTS