ഫോര്‍ ജി ഫോണ്‍ സൗജന്യം!! അവിശ്വസനീയ ഓഫറുമായി ജിയോ

0
1274
mobile

സൗജന്യമായി 4ജി ഫോണ്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. റിലയൻസ് ജിയോ ഇന്‍റലിജൻസ് സ്മാർട് ഫോണാണ് അവതരിപ്പിച്ചത്. മുംബൈയില്‍ നടന്ന ജിയോയുടെ വാര്‍ഷിക ജനറല്‍ യോഗത്തിലാണ് ഫോണ്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ നിര്‍മ്മിത ഫോണാണിത്.

512 എം.ബി റാമും 4 ജി.ബി ഇന്റേണല്‍ മെമ്മറിയുമുള്ള ഫോണാണിതെന്ന് സൂചനയുണ്ട്. 2.4 ഇഞ്ച് കളര്‍ ഡിസ്‍പ്ലേ, ഡ്യൂവല്‍ സിം എന്നിവയ്ക്ക് പുറമേ മൈക്രോ എസ്.ഡി കാര്‍ഡ് ഉപയോഗിച്ച് സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാനും കഴിയും. വൈഫൈ,2000എം.എ.എച്ച് ബാറ്ററി, ബ്ലൂടൂത്ത് സൗകര്യവുമുണ്ടാവും.ഓഫറിന്‍റെ ദുരുപയോഗം തടയാന്‍ 1500 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായി സ്വീകരിക്കുമെന്നും മൂന്നു വര്‍ഷത്തിനു ശേഷം ഈ പണം തിരികെ നല്‍കുമെന്നും റിലയന്‍സ് മേധാവി മുകേഷ് അംബാനി പറഞ്ഞു.

mobile

NO COMMENTS