മെഡിക്കൽ കോളേജ് കോഴ; ലോക്‌സഭയിൽ വീണ്ടും ബഹളം

Indian-Parliament-Lok-Sabha

ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ലോക്‌സഭയിൽ രണ്ടാം ദിവസവും ബഹളം. കേരളത്തിൽനിന്നുള്ള എൽഡിഎഫ്, യുഡിഎഫ് എംപിമാരാണ് വിഷയം ഉന്നയിച്ചത്. കേരളത്തിലെ ബിജെപി നേതാക്കൾ മെഡിക്കൽ കോളേജ് തുടങ്ങാൻ കോടികൾ കോഴ വാങ്ങിയെന്നാണ് ആരോപണം.

വ്യാഴാഴ്ചയും എംപിമാർ വിഷയം സഭയിൽ ഉന്നയിച്ചിരുന്നു. എം ബി രാജേഷ് എം പി കഴിഞ്ഞ ദിവസം അടിയന്തിര പ്രമേയ നോട്ടീസ് നൽകിയിരുന്നു. എന്നാൽ സ്പീക്കർ അനുമതി നൽകിയിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോഡി മറുപടി പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.

NO COMMENTS