കിരൺ ബേദിയെ ഹിറ്റ്‌ലാറാക്കി പോസ്റ്റർ

kiran-bedi-puducherry-congress-poster-adolf-hitler

കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയുടെ ലഫ്റ്റ്‌നന്റ് ഗവർണർ കിരൺബേദിയെ ജർമൻ ഏകാദിപതി അഡോൾ ഹിറ്റ്‌ലറോട് ഉപമിച്ച് പോസ്റ്റർ. പുതുച്ചേരിയിലെ കോൺഗ്രസാണ് ഇതിന് പിന്നിലെന്നാണ് സംശയം. ഹിറ്റ്‌ലറിന് പുറമെ കാളിയോടും മറ്റും ഉപമിച്ചും പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പലതും കിരൺ ബേദി തന്നെ ട്വീറ്റ് ചെയ്തിട്ടുമുണ്ട്.

ന്യൂനപക്ഷ സമുദായത്തിന് വേണ്ടി നീക്കിവച്ച എംഎൽഎ പദവിയിലേക്ക് കേന്ദ്രത്തിന്റെ നിർദ്ദേശപ്രകാരം ഭൂരിപക്ഷ സമുദായത്തിൽനിന്നുള്ള മൂന്ന് ബിജെപി നേതാക്കളം നാമനിർദ്ദേശം ചെയ്തതിന്റെ പേരിൽ കിരൺ ബേദി ശക്തമായ എതിർപ്പ് നേരിട്ടിരുന്നു. ഇതേ തുടർന്ന് ജൂലൈ 8 ന് കോൺഗ്രസ്, ഡിഎംകെ, ഇടത് പാർട്ടികൾ തുടങ്ങിയവർ ചേർന്ന് പുതുച്ചേരിയിൽ ബന്ദ് നടത്തിയിരുന്നു.

kiran bedi puducherry congress poster adolf hitler

NO COMMENTS