നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോ

pratheesh

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ ഫോണ്‍ നശിപ്പിച്ചെന്ന് പ്രതീഷ് ചാക്കോ. ഇന്നലെ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായപ്പോഴാണ് പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന്‍ പ്രതീഷ് ചാക്കോ ഇക്കാര്യം വ്യക്തമാക്കിയത്.

പള്‍സര്‍ സുനി നല്‍കിയ ഫോണ്‍ തന്റെ ജൂനിയര്‍ രാജു ജോസഫിനെ ഏല്‍പ്പിച്ചെന്നും അത് അയാള്‍ കത്തിച്ചുകളഞ്ഞെന്നുമാണ് പ്രതീഷ് ഇന്നലെ പോലീസിന് നല്‍കിയ മൊഴി. സംഭവത്തിന് ശേഷം മൊബൈല്‍ ഫോണ്‍ താന്‍ അഭിഭാഷകന് കൈമാറിയെന്നും, ഇത് ദിലീപിന് നല്‍കണമെന്ന് പറഞ്ഞുവെന്നുമായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി.

എന്നാല്‍ കേസിലെ പ്രധാന തെളിവായിരുന്ന ഫോണ്‍ നശിപ്പിച്ചതിന് പ്രതീഷ്ചാക്കോയ്ക്കെതിരെ പുതിയ കേസ് എടുക്കാന്‍ സാധ്യതയുണ്ട്.

pratheesh chakko

NO COMMENTS