രാജസ്ഥാനിൽ വെള്ളപ്പൊക്കം; വെള്ളത്തിലാണ്ട റോഡ് മുറിച്ച് കടക്കവെ വാഹനങ്ങൾക്കിടയിൽപ്പെട്ട് മൂന്ന് പേർ മരിച്ചു

rajastan flood three killed

വെള്ളം പൊങ്ങിയ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കവെ ഒഴുകി വന്ന വാഹനങ്ങൾക്കടിയിൽ പെട്ട് എട്ടുവയസുകാരനുൾപ്പെടെ മൂന്ന് പേർ മരിച്ചു. രാജസ്ഥാനിലെ ബാർമറിൽ വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടു കൂടിയാണ് സംഭവം. സുവ ദേവി, തികമ രാം എന്നിവരും ദിനേശ് എന്ന എട്ടു വയസുകാരനുമാണ് മരിച്ചത്.

സംഭവം നടന്നു മണിക്കൂറുകൾക്കുള്ളളിൽ മരിച്ച സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം ലഭിച്ചു. കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് ലഭിച്ചത്. മൂന്ന് എസ്.യു.വികളും ഒരു പിക്കപ് വാനുമാണ് ഒഴുകിപ്പോയത്. ഇവയിൽ സഞ്ചരിച്ചിരുന്ന 37 പേരെ പൊലീസ് രക്ഷപ്പെടുത്തി. സമീപത്തെ മലയുടെ മുകളിൽ നിന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കാണ് വെള്ളപ്പൊക്കത്തിനിടയാക്കിയത്.

 

rajastan flood three killed

NO COMMENTS