കെ പി രാമനുണ്ണിയ്ക്ക് വധഭീഷണി; മതംമാറണമെന്നാണ് ആവശ്യം

k p ramanunni

സാഹിത്യകാരൻ കെ പി രാമനുണ്ണിയ്ക്ക് വധഭീഷണി. ആറ് മാസത്തിനകം മതം മാറണമെന്നാണ് ഭീഷണി. രാമനുണ്ണിയുടെ കോഴിക്കോട്ടെ വീട്ടിൽ തപാൽ വഴിയാണ് ഭീഷണിക്കത്ത് എത്തിയത്. മതംമാറാത്ത പക്ഷം പ്രാഫസർ ജോസഫിന്റെ അനുഭവമുണ്ടാകുമെന്നും കത്തിൽ പറയുന്നു. ആറ് ദിവസം മുമ്പാണ് രാമനുണ്ണിയ്ക്ക് കത്ത് ലഭിച്ചത്. സംഭവത്തിൽ രാമനുണ്ണി പോലീസിൽ പരാതി നൽകി. പരാതിയിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

NO COMMENTS