ഇനി വിമാനം പോലെ ലക്ഷൂറിയസായി തീവണ്ടികളും !!

trains to be luxurious coaches like airplanes

തീവണ്ടി കോച്ചുകൾ ലക്ഷൂറിയസാക്കാൻ ആൽസ്‌റ്റോം, സിമെൻസ്, സ്റ്റാഡ്‌ലർ എന്നീ കമ്പനികൾ കൈകോർക്കുന്നു. ഗതാഗത രംഗത്തെ ആഗോള പ്രശസ്ഥരായ ഈ കമ്പനികൾ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ പശ്ചിമ ബംഗാളിൽ കോച്ച് ഫാക്ടറി സ്ഥാപിക്കുന്നത്.

കൊൽക്കത്തയ്ക്ക് സമീപമുള്ള റെയിൽവെയുടെ സ്ഥലത്തായിരിക്കും ഫാക്ടറി സ്ഥാപിക്കുക. മൊത്തം 2000 കോടി രൂപയായിരിക്കും നിക്ഷേപം. വിമാനങ്ങളിലേതുപോലെ ഉൾഭാഗമുള്ള കോച്ചുകളാകും ഇവിടെ നിർമിക്കുക.
മെയ്ക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി വിദേശ നിക്ഷേപത്തിന്റെ സഹായത്തോടെ റെയിൽവെയിൽ നടപ്പാക്കുന്ന രണ്ടാമത്തെ വലിയ പദ്ധതിയാകും ഇത്.

trains to be luxurious coaches like airplanes

NO COMMENTS