ബാഹുബലി അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് ചാടി; യുവാവ് മരിച്ചു

youth died imitating bahubali waterfall jumping scene

ബാഹുബലി അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് ചാടിയ യുവാവ് മരിച്ചു. ഇന്ദ്രപാൽ പാട്ടീൽ എന്ന വ്യവസായിയാണ് മരിച്ചത്.

ബാഹുബലി ആദ്യഭാഗത്തിൽ വെള്ളച്ചാട്ടത്തിന്റെ മുകളിൽ നിന്ന് പ്രഭാസിന്റെ ശിവഡു എന്ന കഥാപാത്രം ചാടുന്ന രംഗമുണ്ട്. വിനോദയാത്രയുടെ ഭാഗമായി മാഹുലിയിലെ വെള്ളചാട്ടം കാണാനെത്തിയ ഇന്ദ്രപാൽ പാട്ടീൽ പ്രഭാസിന്റെ ശിവഡുവിനെ അനുകരിച്ച് വെള്ളച്ചാട്ടത്തിലേക്ക് എടുത്തുചാടി. ലക്ഷ്യം തെറ്റി താഴേക്ക് വീണപ്പോൾ അയാളുടെ തല പാറയിലിടിച്ച് മാരകമായി പരിക്കേൽക്കുകയും തൽക്ഷണം മരിക്കുകയായിരുന്നു.

മുകളിലേക്ക് കയറുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അയാളെ തടഞ്ഞെങ്കിലും അവരുടെ കണ്ണുവെട്ടിച്ച് എടുത്തു ചാടുകകായിരുന്നുവെന്ന് പോലീസ് പറയുന്നു.

 

youth died imitating bahubali waterfall jumping scene

NO COMMENTS