എം വിൻസന്റിനെതിരെ കോൺഗ്രസ് വനിതാ നേതാക്കൾ

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന കോൺഗ്രസ് യുവജന നേതാവും യുഡിഎഫ് എംഎൽയുമയാ എം വിൻസന്റ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വനിതാ നേതാക്കൾ രംഗത്ത്. വിൻസന്റ് എത്രയും ഉടൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് ഷാനിമോൾ ഉസ്മാനും ബിന്ദുകൃഷ്ണയുമാണ് രംഗത്തെത്തിയിരിക്കുന്നത്.

വിൻസന്റിനെതിരായ ആരോപണം തെളിഞ്ഞാൽ പാർട്ടി നടപടി സ്വീകരിക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം കൂടിയായ ഷാനിമോൾ ആവശ്യപ്പെട്ടു. എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് വിവിധ സംഘടനകളും പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്. രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ എംഎൽഎ ഹോസ്റ്റലിലേക്ക് മാർച്ച് നടത്തി.

NO COMMENTS