മയക്കുമരുന്ന് കേസ്: തെലുങ്ക് നടൻ സുബ്ബ രാജുവിനെ എസ്.ഐ.ടി ചോദ്യം ചെയ്യും

drugs case SIT will question telugu actor subbaraju

മയക്കുമരുന്ന് ലോബിയുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ തെലുങ്ക് നടൻ സുബ്ബരാജുവിനെ എസ്.ഐ.ടി ഇന്ന് ചോദ്യം ചെയ്യും. നംപള്ളിയിലെ എക്‌സൈസ് ഡിപ്പാർട്‌മെന്റിന്റെ ഓഫിസിൽ 10.30ഓടെ എത്താനാണ് സുബ്ബരാജുവിന് കിട്ടിയ നിർദേശം. കഴിഞ്ഞ ദിവസവും ഇദ്ദേഹത്തെ എസ്.ഐ.ടി സംഘം ചോദ്യം ചെയ്തിരുന്നു. എക്‌സൈസിന് കീഴിലെ സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമാണ് മയക്കുമരുന്ന് കേസ് അന്വേഷിക്കുന്നത്.

ജൂലൈ നാലിന് പിടിയിലായ ഒരു റാക്കിറ്റിൽ നിന്നുമാണ് തെലുങ്കിലെ പല താരങ്ങൾക്കും മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമുണ്ടെന്ന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 12 തെലുങ്ക് സിനിമാ താരങ്ങൾക്ക് എക്‌സൈസ് വിഭാഗം ചോദ്യം ചെയ്യലിന്റെ ഭാഗമായി എസ്.ഐ.ടി ക്കു മുമ്പിൽ ഹാജരാകാൻ നോട്ടീസ് അയച്ചിട്ടുണ്ട്. ജൂലൈ 19നും 27 നും ഇടയിൽ ഹാജരാകാനാണ് നിർദേശം.

drugs case SIT will question telugu actor subbaraju

NO COMMENTS