വ്യാജ മദ്യം കഴിച്ച് കോഴിക്കോട് ഒരാൾ മരിച്ചു

കോഴിക്കോട് കുന്ദംമദംഗലത്ത് വ്യാജമദ്യം കഴിച്ച് ഒരാൾ മരിച്ചു. മദ്യം കഴിച്ച അഞ്ച് പേരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ഉപയോഗിക്കുന്ന സ്പിരിറ്റ് മദ്യത്തിൽ കലർത്തി കുടിച്ചതാണ് അപകടകാരണം. ചാത്തമംഗലം സ്വദേശി ബാലനാണ്(54) മരിച്ചത്. കുന്ദമംഗലത്തിനടുത്ത് മലയമ്മയിലാണ് സംഭവം. മദ്യം കഴിച്ച ഉടനെ ഇവർ കുഴഞ്ഞ് വീഴുകയായിരുന്നു.

NO COMMENTS