Advertisement

ബിജെപിയിലെ അഴിമതിയുടെ ആരംഭം മഞ്ചേശ്വരത്ത്‌; മാരാരെ തോൽപ്പിച്ചത് കോടികൾ പ്രതിഫലം വാങ്ങി

July 22, 2017
Google News 1 minute Read
bjp

മെഡിക്കൽ കേളേജ് കോഴ വിവാദത്തിൽ പുകയുന്ന ബിജെപിയ്‌ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി നിരവധി പേർ രംഗത്ത്. സംസ്ഥാനത്ത് ബിജെപി ഘടകം രൂപീകരിച്ചതു മുതൽ ഇത്തരം അഴിമതികളും തുടർക്കഥയാണെന്ന് മാധ്യമപ്രവർത്തകൻ തെക്കുംഭാഗം മോഹനൻ ട്വന്റിഫോർ ന്യൂസിനോട് പറഞ്ഞു.

ഇന്ന് മെഡിക്കൽ കേളേജ് അഴിമതി ആയിരുന്നെങ്കിൽ മുമ്പ് വോട്ട് മറിച്ചുകൊടുത്ത് പണം സംബാദിക്കലായിരുന്നു ബിജെപിയിൽ നടന്നിരുന്നത്. അന്നത്തെ ബിജെപി പ്രസിഡന്റ് തന്റെ 3 പെൺമക്കളുടെ വിവാഹം നടത്തിയത് കോഴ വാങ്ങിയ പണംകൊണ്ടായിരുന്നു.

1991 ൽ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ കെ ജി മാരാരെ തോൽപ്പിക്കാൻ പി പി മുകുന്ദൻ കൈക്കൂലി വാങ്ങി. ചേർക്കുളം അബ്ദുള്ളയിൽനിന്ന് കോഴ വാങ്ങി മഞ്ചേരിയിൽ മാരാരെ തോൽപ്പിക്കുകയായിരുന്നു. വെറും 1000 വോട്ടിനാണ് മാരാർ, അബ്ദുള്ളയോട് പരാജയപ്പെട്ടതെന്നും മോഹനൻ പറഞ്ഞു.

1991 ൽ ബിജെപിയ്ക്ക് കേരളത്തിൽ ഇന്നത്തെ അത്ര പ്രചാരം ഉണ്ടായിരുന്നില്ല. എന്നിട്ടും ആ കാലത്ത് ബിജെപിയിൽ വോട്ട് മറിക്കലും അഴിമതിയും നടന്നിരുന്നു. ഇന്ന് കേന്ദ്രം ഭരിക്കുമ്പോൾ അവർ കൂടുതൽ അഴിമതി നടത്തുന്നു. മുമ്പും പെട്രോൾ പമ്പ് അഴിമതിയെല്ലാം സംസ്ഥാന ഘടകം നടത്തിയിട്ടില്ലേ എന്നും മോഹനൻ ചോദിച്ചു.

എം ടി രമേശന് പണം നൽകിയെന്ന് പരാതിപ്പെട്ട വർക്കല എസ് ആർ എജുക്കേഷൻ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ആർ ഷാജി, മെഡിക്കൽ കോളേജ് അംഗീകാരം ലഭിക്കാൻ കോഴ നൽകിയെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും മോഹൻ വ്യക്തമാക്കി.

അന്വേഷണ റിപ്പോർട്ട് എന്ന പ്രഹസനം

മഞ്ചേരി നിയമസഭാ തെരഞ്ഞെടുപ്പിലെ മാരാരുടെ പരാജയത്തെ തുടർന്ന് ബിജെപിയുടെ വോട്ട് കച്ചവടം അന്വേഷിക്കാൻ ചുമതലപ്പെടുത്തിയത് അഡ്വ. അയ്യപ്പൻ പിള്ള, ഡോ സേവ്യർ പോൾ, പള്ളിയറ രാമൻ എന്നിവരെയായിരുന്നു. ഇവർ തയ്യാറാക്കിയ റിപ്പോർട്ട് വോട്ട് കച്ചവട ആരോപണങ്ങൾ ശരിവച്ചു. 1991 ലെ പാർട്ടി റിപ്പോർട്ട് തയ്യാറാക്കിയ സമിതി അംഗമായ സേവ്യർ പോളിന്റെ മകൻ ബോറിസ് പോൾ മെഡിക്കൽ കോളേജ് അഴിമതി ആരോപണത്തിന്റെ പശ്ചാത്തലത്തിൽ അന്നത്തെ അഴിമതിയെ ഓർമ്മിപ്പിച്ച് രംഗത്തെത്തി.

ഇന്ന് പാർട്ടിയിലുള്ള നേതാക്കളാണ് അന്ന് പ്രതിസ്ഥാനത്തുണ്ടായിരുന്നത്. സത്യം വെളിപ്പെടുത്തുന്ന ആ റിപ്പോർട്ട് നേതാക്കൾ മുക്കി. സമിതി അംഗങ്ങൾ നേതാക്കളുടെ വിരോധത്തിന് പാത്രമായെന്നും ബോറിസ് പോൾ. ഇന്ന് മെഡിക്കൽ കോളേജ് വിവാദത്തിൽ തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിനും സമാനഗതിയാകുമെന്നും ചരിത്രം ആവർത്തിക്കുകയാണെന്നും ബോറിസ് പോൾ ഫേസ്ബുക്കിൽ കുറിച്ചു.

മാരാരുടെ പരാജയം തെക്കുംഭാഗം മോഹനന്റെ വാക്കുകളിൽ
മുകുന്ദനും എം എസു കുമാറും പല വഴി കറങ്ങി കാസർ കോട്ടെത്തി.അതിനു മുമ്പ് കോഴിക്കോടു കക്കോടൻ ടൂറിസ്റ്റു ഹോമിൽ വച്ചു ഈ ജില്ലയിലെ വോട്ടുകച്ചവടത്തിനുൾള ക്രമീകരണങ്ങൾ നടത്തിയിരുന്നു അയാൾ.ചെർക്കുളം അബ്ദുല്ലയെ അവിടെ വിളിച്ചു വരുത്തി ഒരു ബൂത്തിൽ നിന്നു 50 വോട്ടു വീതം മറിക്കാമെന്നു സമ്മതിച്ചു പക്ഷേ കാസർകൊഡു എത്തിയപ്പോൾ അവിടെയും ഉടക്കു
ഇത്തവണ ഒരു ബിജെപി പ്രതിനിധിയെ നിയമസഭയിലെത്തിക്കും എന്ന വാശിയിലായിരുന്നൂ മഞ്ചേശ്വരം മണ്ഡലത്തിലെ ബിജെപി പ്രവർത്തകരാകെ.ആർ എസ് എസ്സും അതിനോടൂ ചേർന്നു മാരാർക്കെതിരേ മത്സരിച്ച ചെർക്കുളം അവിടെ പരാജയപ്പെടുമെന്നു എല്ലാവരും വിധിച്ചൂ.

അപ്പോഴാണു പരാജയം മുകുന്ദൻറെ രൂപത്തിൽ വന്നതു അവിടെ ജില്ലാസെക്രട്ടറി മുന്നിൽ പദ്ധതി പറഞ്ഞപ്പോൾ അദ്ദേഹം നടക്കില്ലയെന്നു തറപ്പിച്ചു പറഞ്ഞു ഗണേശനായിരുന്നൂ അവിടെ ജില്ലാസെക്രട്ടറി.പാർട്ടിയിൽ നിന്നു പുറത്താക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി.വഴങ്ങിയില്ല.

തുടർന്നു പി പരമേശ്വരൻറെ സ്വാധീനത്തിൽ RSS കാരെ കണ്ടു കാരൃം പറഞ്ഞു ഇവിടെ വോട്ടു കോൺഗ്രസ് മുന്നണിക്കു ചെയ്താൽ തിരുവനന്തപുരത്തു നമ്മുടെ രണ്ടു പേരെ ജയിപ്പിക്കാൻ ധാരണ ഉണ്ട് എന്നൊരു കളവും പറഞ്ഞു അങ്ങനെ രഹസൃമായി RSS കാരെക്കൊണ്ടു ഈ പദ്ധതി നടപ്പിലാക്കാൻ വേണ്ട രൂപരേഖ തയ്യാറാക്കിയിട്ടാണു മുകുന്ദൻ അവിടം വിട്ടതു ഒന്നായി പ്രവർത്തിച്ചിരുന്നവരിൽ ചേരിതിരിവു ഉണ്ടാക്കുക. പിന്നെ ആക്രമിക്കുക. ഇതു നടപ്പിലാക്കിയപ്പോൾ ശരിക്കും വെട്ടിലായതു മാരാർ ആണൂ നിതൃവും പാർട്ടിക്കാരും RSSകാരൂം തമ്മിൽ ആക്രമണം. അടി കൊണ്ട ബിജെപി പ്രവർത്തകർ ഒന്നടങ്കം ബിജെപി വിട്ടു സിപിഎമ്മിൽ ചേർന്നു അങ്ങനെ മാരാർ അവിടെ തീർത്തും ഒറ്റപ്പെട്ടു.എന്നിട്ടും അദ്ദേഹം പൊരുതി ഒടുവിൽ രണ്ടാം സ്ഥാനത്തു വന്നു ചെർക്കുളം 1000 വോട്ടിനു ജയിച്ചു ആ ജയം RSSൻറെ വോട്ട
മറിച്ചതിൻറെ ദാരുണ വിജയം ആണു!

ഇനിയുമുണ്ടു മുകുന്ദ പരാക്രമം !

തിരുവനന്തപുരത്തു പാർലമെണ്ടു സ്ഥനാർത്ഥിയെ കോഴിക്കോട്ടേക്കു കടത്തുന്നു രാമൻ പിൾളയെ അവിടെയുൾള ഒരു വനിതാ പ്രവർത്തകയുടെ കിടപ്പുമുറിയിൽ ഇട്ടു പൂട്ടുന്നു രാമൻ പിൾളയുടെ ബന്ധുക്കളായ പ്രവർത്തകരെ തല്ലി ഓടിക്കുന്നു
ഡൽഹിയിൽ നിന്നു മത്സരിക്കാൻ അരകോടിയുമായി വന്ന ഒരു വക്കീലിൻറെ കഥയാണു രസകരം ! അയാൾ ചിറയിൻകീഴിലാണു മത്സരിച്ചതു അദ്വാനിയുടെ കൂട്ടുകാരനായ ആ സുപ്രീംകോടതി അഭിഭാഷകനു അച്ചടിച്ച പോസ്റ്റർ പോലും ഒട്ടിക്കാൻ ഒരാളെ പോലും കൊടുത്തില്ല മുകുന്ദൻ.

അങ്ങനെ പാർട്ടിയെ അഗാധ ഗർത്തത്തിൽ എറിഞ്ഞ ഈ പല്ലുപോയ സിംഹം വീണ്ടും പാർട്ടിയിൽ ചേർന്നു വീണ്ടും ഈ പാർട്ടിയെ കച്ചവടം ചെയ്യാൻ ഇനിയും ബാലൃമുണ്ടോ എന്നു അന്വഷിക്കുന്ന തിരക്കിലാണു….
അതു വിജയിക്കുമോ ?
ഗുരുവും ശിഷൃനും താഴെ !

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here