മസ്ജിദുൽ അഖ്‌സയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ഇസ്രായേൽ; പ്രതിഷേധത്തിനിറങ്ങിയ ഫലസ്തീനികൾക്ക് നേരെ വെടിവയ്പ്പ്; മൂന്ന് പേർ കൊല്ലപ്പെട്ടു

Palestinians killed as Jerusalem protests rage al aqsa

മസ്ജിദുൽ അഖ്‌സ കോംപൗണ്ടിൽ ഇസ്‌റാഈൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കെതിരെ കൂട്ട പ്രതിഷേധത്തിനിറങ്ങിയ ഫലസ്തീനികൾക്കു നേരെ വെടിവയ്പ്പ്. ജുമുഅ നിസ്‌കാര ശേഷം പ്രതിഷേധത്തിനിറങ്ങിയ ഫലസ്തീനികൾക്കു നേരെയാണ് ഇസ്‌റാഈൽ സൈന്യം തുരുതുരാ വെടിയുതിർത്തത്. വെടിവയ്പ്പിൽ 18 വയസ്സുകാരനടക്കം മൂന്നു ഫലസ്തീനികൾ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

മുസ്‌ലിംകളുടെ വിശുദ്ധ ഗേഹമായ മസ്ജിദുൽ അഖ്‌സയിൽ പ്രവേശിക്കുന്നത് 50 വയസ്സുവരെയുള്ള മുസ്‌ലിം പുരുഷന്മാർക്ക് വിലക്കേർപ്പെടുത്തിയും കവാടത്തിൽ മെറ്റൽ ഡിറ്റക്ടർ ഘടിപ്പിച്ചതുമാണ് വലിയ പ്രതിഷേധത്തിലേക്കെത്തിച്ചത്.

 

Palestinians killed as Jerusalem protests rage al aqsa

NO COMMENTS