അറവുശാലയിൽ യുവതി കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

അറവുശാലയിൽ യുവതിയെ കഴുത്തറുത്ത് കൊന്നനിലയിൽ കണ്ടെത്തി. മലപ്പുറം പരപ്പനങ്ങാടി അഞ്ചപ്പുരയിലെ അറവുശാലയിലാണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പരപ്പനങ്ങാടി സ്വദേശി പഴയകത്ത് പി നിസാമുദ്ദീന്റെ ഭാര്യ റഹീന(30)ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.

കോഴിക്കോട് നരിക്കുനി സ്വദേശിയാണ് റഹീന. അഞ്ചപ്പുര പഴയമാർക്കറ്റിലെ ഇറച്ചി വ്യാപാരിയാണ് നിസാമുദ്ദീൻ. ഇയാളുടെ അറവുശാലയ്ക്കുള്ളിലാണ് റഹീലയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തെ തുടർന്ന് നിസാമുദ്ദീൻ ഒളിവിലാണ്. ഇന്ന് പുലർച്ചെ കടയിൽ ആളില്ലെന്ന് പറഞ്ഞ് നിസാമുദ്ദീൻ റാഹിലയെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നും അവിടെ വച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

നിസാമുദ്ദീന് ആദ്യഭാര്യറാഹിലയെ കൂടാതെ മറ്റൊരു ഭാര്യകൂടിയുണ്ട്. താനൂർ സിഐ അലവിയുടെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് ്‌ന്വേഷണം ആരംഭിച്ചു.

NO COMMENTS