ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ഇംഗ്ലണ്ടിന് വിജയം

വനിതാ ക്രിക്കറ്റ് ലോകകപ്പിൽ കന്നിക്കിരീടം ലക്ഷ്യമിട്ട ഇന്ത്യയുടെ സ്വപ്നങ്ങൾ വീണുടഞ്ഞു. ലോർഡ്സിൽ ആതിഥേയരായ ഇംഗ്ലണ്ട് ഒൻപത് റൺസിനാണ് ഇന്ത്യയെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 228 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് 48.4 ഓവറിൽ 219 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി.

NO COMMENTS