ഐഎസ്എൽ; അനസ് എടത്തൊടിയെ ജംഷഡ്പൂർ എഫ് സി സ്വന്തമാക്കി

ISL-2017

ഇന്ത്യൻ സൂപ്പർ ലീഗ് നാലാം സീസണിലേക്കുള്ള ഇന്ത്യൻ താരങ്ങളുടെ ലേലം ആരംഭിച്ചു. മലയാളിയായ അനസ് എടത്തൊടികയെ സീസണിലെ പുതിയ ടീമായ ജംഷഡ്പൂർ എഫ്.സി സ്വന്തമാക്കി. 1 കോടി 10 ലക്ഷം രൂപയായിരുന്നു ഡ്രാഫ്റ്റ്‌സിലെ ഏറ്റവും മൂല്യമേറിയ താരങ്ങളിലൊരാളായ അനസിന്റെ ലേല തുക.

താരലേലത്തിലെ ആദ്യ അവസരം ലഭിച്ചത് പുതിയ ടീമായ ജംഷഡ്പൂരിനായിരുന്നു. ലഭിച്ച അവസരത്തിൽ അനസിനെ വിളിച്ചെടുക്കാൻ ടീം ഒട്ടും മടിച്ചില്ല. മലയാളി പ്രതിരോധ താരം റിനോ ആന്റോയെ കേരള ബ്ലാസ്‌റ്റേഴ്‌സും സ്വന്തമാക്കി. 63 ലക്ഷം രൂപക്കാണ് റിനോയെ സ്വന്തമാക്കിയത്. ഐസ്വാൾ എഫ്.സിയുടെ യുവതാരം ലാൽറുതാരെയെയും 25 ലക്ഷം രൂപക്ക് ബ്ലാസ്റ്റേഴ്‌സ് നേടി. സി.കെ വിനീതിനെയും സന്ദേശ് ജിങ്കനെയും ബ്ലാസ്റ്റേഴ്‌സ് നേരത്തെ നിലനിർത്തിയിരുന്നു.

NO COMMENTS