ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് വിന്‍സന്റ് എംഎല്‍എ സസ്പെന്റ് ചെയ്തു

m vincent (1) vincent MLA in police custody

പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സെന്റിനെ പാര്‍ട്ടിയുടെ ഒൗദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സസ്പെന്റ് ചെയ്തു. കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നാണ് വിന്‍സന്റിനെ നീക്കിയത്.  എംഎം ഹസ്സനാണ് ഇക്കാര്യം അറിയിച്ചത്. സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ഹസ്സന്‍ വ്യക്തമാക്കി. എന്നാല്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ട കാര്യമില്ല. കേസ് ഗൂഢാലോചനയുടെ ഭാഗമാണ്
കുറ്റവിമുക്തനാക്കുന്നത് വരെ താത്കാലികമായാണ് ചുമതലകളില്‍ നിന്ന് നീക്കിയ നടപടിയെന്നും ഹസ്സന്‍ പറഞ്ഞു.

NO COMMENTS