മെഡിക്കൽ ഡെന്റൽ പ്രവേശനത്തിന് ഇനി ഒറ്റ അലോട്ട്‌മെന്റ്

സ്വാശ്വയ മെഡിക്കൽ, ഡെന്റൽ കോളേജുകളിലേക്ക് ഇത്തവണ ഒറ്റ അലോട്ട്‌മെന്റ് മാത്രമേ ഉണ്ടാകൂ എന്ന് പ്രവേശന പരീക്ഷാ കമ്മീഷ്ണർ വ്യക്തമാക്കി. ശേഷം വരുന്ന സീറ്റുകളിലേക്ക് കമ്മീഷ്ണർ നേരിട്ട് സ്‌പോട്ട് അഡ്മിഷൻ നടത്താനാണ് തീരുമാനം.

ആദ്യ ഘട്ട അലോട്ട്‌മെന്റ് സർക്കാർ കോളേജുകളിലേക്ക് ആരംഭിച്ചു. രണ്ടാംഘട്ട അലോട്ട്‌മെന്റിലാണ് സ്വാശ്രയ കോളേജുകളെ പരിഗണിക്കുക. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സുതാര്യ പ്രവേശനം ഉറപ്പുവരുത്തുമെന്നും കമ്മീഷ്ണർ വ്യക്തമാക്കി.

NO COMMENTS