പാക്കിസ്ഥാന് മുന്നറിയിപ്പുമായി വെങ്കയ്യ നായിഡു

Venkaiah Naidu

പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി എൻ.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാർഥി വെങ്കയ്യ നായിഡു. 1971 ൽ എന്താണ് സംഭവിച്ചതെന്ന് പാകിസ്താൻ ഓർമിക്കുന്നത് നന്നായിരിക്കുമെന്ന് നായിഡു പറഞ്ഞു. ഡൽഹിയിൽ ‘കാർഗിൽ പരാക്രം പരേഡി’ൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരവാദികളെ സഹായിക്കുന്നതും പിന്തുണയ്ക്കുന്നതും ഒരുതരത്തിലുംരാജ്യത്തെ സഹായിക്കില്ലെന്ന് പാക്കിസ്ഥാൻ മനസിലാക്കണമെന്നും വെങ്കയ്യനായിഡു പറഞ്ഞു. ബംഗ്ലദേശിന് സ്വതന്ത്ര രാഷ്ട്ര പദവി സമ്മാനിച്ച 1971ലെ ബംഗ്ലദേശ് വിമോചന യുദ്ധത്തേക്കുറിച്ച് സൂചിപ്പിച്ചുകൊണ്ടായിരുന്നു നായിഡുവിന്റെ പ്രസംഗം.

NO COMMENTS