വിഷാംശമുള്ള ചായ കുടിച്ച് 21പേര്‍ ആശുപത്രിയില്‍

tea

വിഷാംശമുള്ള ചായ കുടിച്ച് അവശനിലയിലായ 21 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലാണ് സംഭവം. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഭക്ഷ്യവിഷബാധയെന്ന് സംശയിക്കുന്നു.

മിര്‍സപൂരില്‍ റമീഷ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍ നിന്ന് ചായ കുടിച്ചവര്‍ക്കാണ് വിഷബാധയേറ്റത്. അധികൃതര്‍ ടീസ്റ്റാള്‍ സീല്‍ ചെയ്തു.  വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പ്രദേശത്തെ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന പരാതി ഉണ്ടായിട്ടും അധികൃതര്‍ നടപടി സ്വീകരിച്ചിരുന്നില്ല.

tea. filthy food

NO COMMENTS