വിൻസെന്റിനെതിരായ കേസ് ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി

m vincent (1) vincent MLA in police custody

കോവളം എംഎൽഎ എം വിൻസന്റിനെതിരെ ഉയരുന്ന ആരോപണം രാഷ്ട്രീയ ഗൂഢാലോചനയെന്ന് പരാതിക്കാരിയുടെ സഹോദരി. ആരോപണത്തിനും ഗൂഢാലോചനയ്ക്കും പിന്നിൽ എൽഡിഎഫ് പ്രവർത്തകനായ സഹോദരനാണെന്നും പരാതിക്കാരിയുടെ സഹോദരി ആരോപിച്ചു.

പത്ത് വർഷത്തിലധികമായി പരാതിക്കാരി മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ടെന്നും അവർ മാനസിക രോഗിയാണെന്നും ഇത്തരത്തിലുള്ള പരാതികൾ ഇവർ മുമ്പ് ഉന്നയിച്ചിട്ടുണ്ടെന്നും സഹോദരി പറയുന്നു. എംഎൽഎ തങ്ങൾക്കൊപ്പമാണെന്നും ചെറുപ്പം മുതലേ അറിയാമെന്നും അത്തരത്തിലൊരാളല്ല വിൻസെന്റ് എന്നും പരാത്തിക്കാരിയുടെ സഹോരി വ്യക്തമാക്കി.

NO COMMENTS