ആൺകുട്ടികൾക്കും ഇനി ഹോം സയൻസ് പഠനം നിർബന്ധം

compulsary home science education for boys

പെൺകുട്ടികൾക്കൊപ്പം രാജ്യത്തെ ആൺകുട്ടികൾക്കും ഹോം സയൻസ് നിർബന്ധിത പാഠ്യ വിഷയമാക്കാൻ ഒരുങ്ങുന്നു. വനിത ശിശു വികസന മന്ത്രാലയം തയ്യാറാക്കിയ ശുപാർശകൾക്ക് കേന്ദ്രമന്ത്രിസഭയുടെ അനുമതി ലഭിച്ചാൽ രാജ്യത്തെ ആൺകുട്ടികൾ നിർബന്ധമായും ഹോം സയൻസ് പഠിക്കേണ്ടതായി വരും.

മന്ത്രിമാർ ഒപ്പിട്ട ദേശീയ വനിതാ നയത്തിന്റെ കരട് കാബിനറ്റിന്റെ അനുമതിക്കായി അയച്ചിട്ടുണ്ടെന്ന് വനിത ശിശു വികസന മന്ത്രാലയ വക്താവ് അറിയിച്ചു. 15 വർഷത്തിനു ശേഷമാണ് ദേശീയ വനിതാ ശിശു നയം പുന:പരിശോധിക്കുന്നത്.

ചെറുപ്രായത്തിൽ തന്നെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും കൽപിച്ചിരിക്കുന്ന ഗൃഹാധിഷ്ഠിത ജോലികളെ ഉടച്ചു വാർക്കാൻ ഉദ്ദേശിച്ചിട്ടുള്ള
ശുപാർശകളാണ് കരടിലുള്ളത്.

compulsary home science education for boys

NO COMMENTS