Advertisement

ഫൈസലിന്റെ കുടുംബം ഇസ്ലാം മതം സ്വീകരിച്ചു

July 24, 2017
Google News 1 minute Read

ഇസ്ലാമിലേക്ക് മതം മാറിയതിന്‍റെ പേരില്‍ കൊല ചെയ്യപ്പെട്ട  ഫൈസലിന്‍റെ കുടുംബവും ഇസ്ലാം മതം സ്വീകരിച്ചു. ഫൈസലിന്‍റെ രണ്ട് സഹോദരിമാരും ഭര്‍ത്താക്കന്‍മാരും അഞ്ച് മക്കളുമാണ് മതം മാറിയത്. രണ്ടാഴ്ച മുമ്പ്  പൊന്നാനിയിലെ മൗനാത്തുള്‍ ഇസ്ലാം സഭയില്‍ മതംമാറ്റം രേഖപ്പെടുത്തി.

ഫൈസലിന്റെ കൊലപാതകത്തിന് ശേഷം അമ്മ മീനാക്ഷി ഇസ്ലാം സ്വീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 16നാണ് തിരൂരങ്ങാടി കൊടിഞ്ഞിയില്‍ വെച്ച് ഫൈസല്‍ കൊല്ലപ്പെടുന്നത്.
മതം മാറുന്നതിന് മുന്‍പ് അനില്‍കുമാറെന്നായിരുന്നു ഫൈസലിന്‍റെ പേര്.  പുല്ലാണി കൃഷ്ണന്‍ നായരുടേയും മീനാക്ഷിയുടേയും മകനായ ഫൈസല്‍ കഴിഞ്ഞ വര്‍ഷമാണ് കൊല്ലപ്പെടുന്നത്.   ഗള്‍ഫിലേക്ക് ഞായറാഴ്ച പോകാനിരിക്കേ തന്നെ കാണാനെത്തിയ ഭാര്യ പിതാവിനെ കൂട്ടിക്കൊണ്ടു വരാന്‍ താനൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോയ സമയത്തായിരുന്നു കൊലപാതകം.

ഫൈസലിന്‍റെ കൊലപാതക കേസില്‍ 16 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ആര്‍എസ്എസ് തിരൂര്‍ കാര്യവാഹക് മഠത്തില്‍ നാരായണന്‍, ഫൈസലിന്റെ ഭാര്യാസഹോദരന്‍ വിനോദ്, വിശ്വഹിന്ദ് പരിഷത്ത് തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി കോട്ടശ്ശേരി ജയകുമാര്‍ എന്നിവരുള്‍പെടെയുള്ളവരാണ് പൊലീസ് പിടിയിലായത്. കുറ്റം ചുമത്തപ്പെട്ടവരെല്ലാം പിന്നീട് ജാമ്യത്തിലിറങ്ങി.

fazal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here