ട്രെയിനുകളിലെ ഭക്ഷണം ഭക്ഷ്യയോഗ്യമല്ലെന്ന് സിഐജി

filthy food

ട്രെയിനുകളിൽ യാതൊരു വൃത്തിയും ഇല്ലാതെയാണ് ഭക്ഷണം യാത്രക്കാർക്ക് നൽകുന്നതെന്ന് സിഐജി റിപ്പോർട്ട്.  വൃത്തിയുമില്ലാതെ അനാരോഗ്യകരമായി തയ്യാറാക്കുന്ന ഭക്ഷണമാണ് റെയില്‍വെ യാത്രക്കാര്‍ക്കായി വിതരണം ചെയ്യുന്നത്. 74 സ്റ്റേഷനുകളിലും 80 ട്രെയിനുകളിലും പരിശോധന നടത്തി സിഐജി പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന് വിവരം ഉള്ളത്. മനുഷ്യന് ഒരു തരത്തിലും ഉപയോഗിക്കാന്‍ കഴിയാത്ത ഭക്ഷണമാണ് റെയില്‍വെ വിളമ്പുന്നത്.‌

ടാപ്പില്‍ നിന്നുള്ള ശുദ്ധീകരിക്കാത്ത വെള്ളമാണ് ഭക്ഷണം പാചകം ചെയ്യാന്‍ ഉപയോഗിക്കുന്നത്. ചവറ്റുകുട്ടകള്‍ വേണ്ടവിധം മൂടിയല്ല സ്ഥാപിച്ചിരിക്കുന്നത്. അവ സ്ഥിരമായി വൃത്തിയാക്കുകയോ കഴുകുകയോ ചെയ്യുന്നതുമില്ല. പൊടിയില്‍ നിന്നും ഈച്ച അടക്കമുള്ള മറ്റ് ജീവികളില്‍ നിന്നും സംരക്ഷിക്കാന്‍ ഭക്ഷണം മൂടിവെയ്ക്കാറില്ല. എലികളും, പാറ്റകളുമൊക്കെ ട്രെയിനുകളിലും സ്റ്റേഷനുകളിലും സര്‍വ്വസാധാരണമായി കാണപ്പെടുന്നുണ്ടെന്നുമെല്ലാം റിപ്പോർട്ട് പറയുന്നു.

NO COMMENTS