ജോർദാനിൽ ഇസ്രായേലി എംബസിക്കുനേരെ വെടിവയ്പ്പ്; രണ്ടു പേർ കൊല്ലപ്പെട്ടു

firing against israeli embassy in jordan

ജോർദാനിൽ ഇസ്രഈലി എംബസിക്കുനേരെ നടന്ന വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. രണ്ട് ജോർദാൻക്കാരാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ ഒരു ഈസ്രഈലുകാരനും പരുക്കേറ്റു. എംബസിയുടെ കോംപൗണ്ടിനുള്ളിൽ വച്ചാണ് വെടിവയ്പ്പുണ്ടായതെന്ന് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു.

വെടിവയ്പ്പിന് പിന്നിൽ ആരെന്ന് അറിയില്ലെന്നും സംഭവത്തിനു തൊട്ടു മുമ്പിലായി ജോർദാൻകാരായ രണ്ട് കാർപെന്റേഴ്‌സ് എംബസിയുടെ കോംപൗണ്ടിനുള്ളിൽ പ്രവേശിച്ചിരുന്നതായി അധികൃതർ അറിയിച്ചു. എംബസി പരിസരം സുരക്ഷാ ഉദ്യോഗസ്ഥർ സീൽ ചെയ്തിരിക്കുകയാണ്. എംബസിക്കുള്ളിലെ ഇസ്രാഈലി ഉദ്യോഗസ്ഥരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.

 

firing against israeli embassy in jordan

NO COMMENTS