ഇയാൻ ഹ്യൂം ബ്ലാസ്റ്റേഴ്‌സിൽ തിരിച്ചെത്തി; കരാർ ഒപ്പിട്ടു

Iain Hume back in Kerala blasters

2017 ഐ.എസ്.എൽ സീസണിൽ ഇയാൻ ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കും. ഇത് സംബന്ധിച്ച് ഹ്യൂം കേരള ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിട്ടു.

ഫെയ്‌സ്ബുക്കിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ഹ്യൂമിന്റെ തിരിച്ചുവരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഹ്യൂം ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞക്കുപ്പായമണിയുന്നത്. ആദ്യ സീസണിൽ കേരളത്തിനു വേണ്ടി കളിച്ച ഹ്യൂമിനെ അടുത്ത രണ്ടുതവണയും അത്‌ലറ്റികോ ഡി കൊൽക്കത്ത സ്വന്തമാക്കുകയായിരുന്നു.

മൂന്നു സീസണുകളിലായി 23 ഗോൾനേടിയ ഹ്യൂം ആദ്യ സീസണിൽ ബ്ലാസ്‌റ്റേഴ്‌സിനായി അഞ്ചു ഗോളുകളും നേടിയിട്ടുണ്ട്.

Iain Hume back in Kerala blasters

NO COMMENTS