നിതാരി കൂട്ടക്കൊല; പ്രതികള്‍ക്ക് വധശിക്ഷ

nithari

നിതാരിക്കൂട്ടക്കൊല കേസില്‍ പ്രതികളായ മൊനീന്ദര്‍ സിംഗ് പാന്ദറിനും വീട്ടുജോലിക്കാരന്‍ സൂരിന്ദര്‍ കോലിയ്ക്കം വധശിക്ഷ. പിങ്ക് സര്‍ക്കാര്‍ എന്ന ഇരുപത് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കേസിലാണ് വിധി. ഘാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് വധശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം എന്നീ കേസുകളിലാണ് ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്.

ബലാത്സംഗം ചെയ്ത് കൊന്ന പിങ്കിയുടെ ശരീരഭാഗങ്ങള്‍ മുറിച്ച് സമീപത്തെ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇയാളുടെ വീടിന് സമീപത്ത് നിന്നായി നിരവധി കുട്ടികളുടെ അസ്ഥികളടക്കമുള്ള അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു. പിങ്കി കേസിലും മറ്റ് ആറു കേസുകളിലും പാന്ദറിനും കോലിക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്ന് കോടതി വിലയിരുത്തി.
nithari

NO COMMENTS