ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോസ് തെക്കൻ അന്തരിച്ചു

jose thekkan

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ജോസ് തെക്കൻ(53) അന്തരിച്ചു. ഹൃദ്രോഗത്തെ തുടർന്ന് കുറേക്കാലമായി ചികിത്സയിലായിരുന്നു. ഹൃദയ വാൽവിന്റെ തകരാറിനെ തുടർന്ന് കഴിഞ്ഞ ആഴ്ച്ച ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലായിരുന്നു അദ്ദേഹം. ഇതിനിടെയാണ് മരണം സംഭവിച്ചത്. ചെന്നൈ അഡയാറിലെ മലർ ഫോർട്ടിസ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. 1996 ലാണ് ജോസ് തെക്കൻ, ക്രൈസ്റ്റ് കോളേജിൽ ജൂനിയർ ലക്ചറർ ആയി ജോയിൻ ചെയ്തത്. 2007 മുതൽ ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ആണ്.

NO COMMENTS