ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി

dileep dileep remand period extended

കൊച്ചിയിൽ നടിയെ അക്രമിച്ച കേസിൽ പതിന്നൊന്നാം പ്രതി ദിലീപിന്റെ റിമാൻഡ് കാലാവധി നീട്ടി. അടുത്ത മാസം 8 വരെയാണ് റിമാൻഡ് കാലാവധി നീട്ടിയിരിക്കുന്നത്. വീഡിയോ കോൺഫറൻസ് വഴിയാണ് പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

കോടതിയിലേക്ക് കൊണ്ടു പോവുമ്പോഴുണ്ടാവുന്ന സുരക്ഷാ പ്രശ്‌നം പോലീസ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് വീഡിയോ കോൺഫറൻസിങ് നടത്താൻ അങ്കമാലി മജസിട്രേറ്റ് കോടതി പോലീസിന് അനുമതി നൽകുകയായിരുന്നു.

ദിലീപ് അനുകൂല തരംഗമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും ഒപ്പം കോടതി പരിസരത്ത് വ്യാജ ആത്മഹത്യ ശ്രമം പോലുള്ള അനിഷ്ട സംഭവങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്നുമുള്ള രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് പ്രകാരമാണ് വീഡിയോ കോൺഫറൻസിങ് നടത്താൻ കോടതി പോലീസിന് അനുമതി
നൽകിയത്.

dileep remand period extended

NO COMMENTS