മലപ്പുറത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ബിജെപി നേതാവ് അറസ്റ്റിൽ

kidnap

മലപ്പുറത്ത് വ്യവസായിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയ ബിജെപി നേതാവടക്കം ഏഴ് പേർ അറസ്റ്റിൽ. പ്രമുഖ വ്യവസായി കെ ടി റബീഹുള്ളയെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. അക്രമികൾ വീട്ടുമുറ്റത്തുണ്ടായിരുന്ന വാഹനം തകർത്തു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ബിജെപി ന്യൂനപക്ഷമോർച്ചയുടെ ദേശീയ വൈസ് പ്രസിഡന്റ് അസ്ലം കുരിക്കൾ, ഗൺമാനായ കേശവമൂർത്തി, റിയാസ്, അർഷാദ്, ഉസ്മാൻ, രമേശ്, സുനിൽ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് പരമായ വിഷയങ്ങളിൽ തുടരുന്ന തർക്കമാണ് റബീഹുള്ളയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

NO COMMENTS