ഇന്ത്യൻ ടീമിൽനിന്ന് ഒഴിവാക്കിയ നടപടി; പി യു ചിത്ര ഹൈക്കോടതിയിലേക്ക്

P U CHITHRA

ലോക മീറ്റിൽ പങ്കെടുക്കുന്നതിനുള്ള ഇന്ത്യൻ ടീമിൽനിന്ന് പി യു ചിത്രയെ ഒഴിവാക്കിയ നടപടിയ്‌ക്കെതിരെ താരം ഹൈക്കോടതിയെ സമീപിക്കും. ചിത്രയുടെ പരിശീലകൻ ആർഎസ് സിജിൽ ആണ് ഇക്കാര്യം അറിയിച്ചത്. ഭുവനേശ്വറിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണം നേടി ചിത്ര ലോകമീറ്റിൽ പങ്കെടുക്കാൻ അർഹത നേടിയ ചിത്രയെ മെഡൽ സാധ്യതയില്ലെന്ന പേരിലാണ് ഒഴിവാക്കിയതെന്നാണ് സെലക്ഷൻ കമ്മിറ്റി വിശദീകരണം.

NO COMMENTS