ചിത്രയെ തഴഞ്ഞ നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി

pinarayi pinarayi vijayan justifies not attending jacob thomas book launch

മലയാളികളുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ അഭിമാനമായ കായിക താരം പി.യു.ചിത്രയെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ നിന്ന് ഒഴിവാക്കിയത് പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. പ്രതിഭയുള്ള ഒരു കായിക താരത്തിന് നേരെയുള്ള അവഗണന ഒരു തരത്തിലും ന്യായീകരിക്കാനാവില്ല.

ഈ വിഷയം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽക്കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കായിക കേരളത്തിന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്താനുള്ള ഇത്തരം നീക്കങ്ങളെ നിരുത്സാഹപ്പെടുത്തണം. ചിത്രക്ക് എല്ലാ വിധ സഹായങ്ങളും സംസ്ഥാന സർക്കാർ നൽകുമെന്നും അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചു.

NO COMMENTS