ശാസ്ത്രപണ്ഡിതൻ പ്രഫ.യശ്പാൽ അന്തരിച്ചു

prof yashpal passed away

വിഖ്യാത ശാസ്ത്രപണ്ഡിതനും വൈജ്ഞാനികവുമായ പ്രഫ.യശ്പാൽ(90) അന്തരിച്ചു. കോസ്മിക് റേകളെക്കുറിച്ചുള്ള പഠനരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകൾ നിസ്തുലമാണ്. പത്മഭൂഷൻ, പത്മവിഭൂഷൺ ബഹുമതികൾ നൽകി രാജ്യം ആ ശാസ്ത്രമികവിനെ ആദരിച്ചിരുന്നു.

മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൽ ഏറെക്കാലം പ്രവർത്തിച്ചു. ജെഎൻയു ചാൻസലർ, യുജിസി ചെയർമാൻ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

2009 ൽ യുനസ്‌കോയുടെ കലിംഗ സമ്മാനം, ലാൽ ബഹദൂർ ശാസ്ത്രി സമ്മാനം, ശാസ്ത്ര പ്രചാരണത്തിന് നൽകിയ സംഭാവന മുൻനിർത്തി ഇന്ദിരാഗാന്ധി സമ്മാനം, മേഘ്‌നാഥ് സാഹ മെഡൽ തുടങ്ങി നിരവധി പുരസ്‌കാരങ്ങളും അദ്ദേഹം നേടിയിട്ടുണ്ട്.

 

prof yashpal passed away

NO COMMENTS