Advertisement

55 തസ്തികകളിലേക്ക് പിഎസ്‌സി വിജ്ഞാപനം; ഇംഗ്ലീഷ് ലക്ചറർ നിയമനത്തിനുള്ള റാങ്ക്പട്ടിക പ്രസിദ്ധീകരിച്ചു

July 25, 2017
Google News 1 minute Read
last grade HSST PSC invites application for 28 posts PSC news psc exam company corporation last grade exam

ഹയർ സെക്കൻഡറി അധ്യാപകർ (ഇംഗ്ലീഷ്, പൊളിറ്റിക്‌സ്, സംസ്‌കൃതം), മെഡിക്കൽ കോളേജുകളിൽ സ്റ്റാഫ് നഴ്‌സ്, തസ്തികമാറ്റം ഹൈസ്‌കൂൾ അസിസ്റ്റന്റ്, കോളേജ് ലക്ചറർ (ബയോകെമിസ്ട്രി) ഉൾപ്പെടെ 55 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം തയ്യാറാക്കാൻ പി.എസ്.സി യോഗം തീരുമാനിച്ചു. ഓഗസ്റ്റ് 18ന്റെ ഗസറ്റിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ ഇംഗ്ലീഷ് ലക്ചറർ നിയമനത്തിനുള്ള റാങ്ക്പട്ടിക പി.എസ്.സി. പ്രസിദ്ധീകരിച്ചു. 582 പേരുടെ ഏകീകൃത റാങ്ക്പട്ടികയാണ് തയ്യാറാക്കിയത്. ഭിന്നശേഷിക്കാരായ അഞ്ചുപേർക്കായി പട്ടികയുമുണ്ട്. ഹൈക്കോടതിയുടെ അന്തിമവിധിയനുസരിച്ചായിരിക്കും ഈ തസ്തികയിലേക്ക് നിയമന ശുപാർശ അയയ്ക്കുന്നത്. നിലവിൽ 150ഓളം ഒഴിവുകളുള്ളതായാണ് വിവരം.

PSC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here