ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച് മൃദുല മുരളി; മൃദുല അഭിനയിച്ച ആദ്യ ഹിന്ദി ഗാനം പുറത്ത്

0
117
Tujhe Namaami Ho Song Raag Desh Mrudula Murali

ദേശിയ അവാർഡ് ജേതാവ് തിഗ്മാൻഷൂ ധൂലിയ സംവിധാനം ചെയ്ത പുതു ചിത്രം രാഗ് ദേശിലെ ‘തുജ്‌ഹേ നമാമി ഹോ’ എന്ന ഗാനം എത്തി. ബോളിവുഡ് താരം കുനാൽ കപൂറിനൊപ്പം മലയാളത്തിലെ യുവനടി മൃദുല മുരളിയും ഗാനത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

മൃദുലയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രംകൂടിയാണ് രാഗ് ദേശ്. ചിത്രത്തിൽ ഝാൻസി റാണി റെജിമെന്റിലെ ക്യാപ്റ്റൻ ഡോ.ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷ്ണൽ ആർമിയിലൂടെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണി പോരാട്ടത്തിലേക്ക് എത്തിയ മലയാളിയാണ് ക്യാപ്റ്റൻ ലക്ഷ്മി. 1945ല് നടന്ന ഐ.എൻ.എയുടെ ട്രയൽസിനെ അടിസ്ഥാനപ്പെടുത്തിയാണ് സിനിമ നിർമ്മിക്കുന്നത്. മോഹിത് മാർവ, കുനാൽ കപൂർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കൾ.

ചരിത്രത്തിലാദ്യമായി പാർലമെന്റിൽ പ്രകാശനം ചെയ്യുന്ന സിനിമാ ട്രെയിലറായി മാറി രാഗ് ദേശിന്റെ ട്രെയിലർ. ഒപ്പം രാഷ്ട്രപതിഭവനിൽ പ്രദർശിപ്പിക്കുന്ന ആദ്യത്തെ ചിത്രം എന്ന ബഹുമതിയും ഇനി രാഗ് ദേശിന് സ്വന്തം. ചിത്രം ജൂലൈ 28 ന് തിയറ്ററുകളിൽ എത്തും.

Subscribe to watch more

Tujhe Namaami Ho Song Raag Desh Mrudula Murali

NO COMMENTS