പി യു ചിത്രയ്ക്ക് യോഗ്യതയില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ

p u chithra

ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ ചിത്രയ്ക്ക് യോഗ്യതയില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷൻ കേന്ദ്രത്തെ അറിയിച്ചു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയൽ ആവശ്യപ്പെട്ടത് പ്രകാരമാണ് ചിത്രയെ ഒഴിവാക്കിയതിന് ഫെഡറേഷൻ വിശദീകരണം നൽകിയത്.

കഴിഞ്ഞ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ സ്വർണം നേടിയ താരമാണ് ചിത്ര. സംഭവത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും കായിക മന്ത്രി എ സി മൊയ്തീനും ഇടപെട്ടിരുന്നു. എം ബി രാജേഷ് എം പിയുടെ ഇടപെടലുകളെ തുടർന്നാണ് കായിക മന്ത്രി വിശദീകരണം ആവശ്യപ്പെട്ടത്.

NO COMMENTS