ദിലീപ് ഉടൻ സുപ്രീംകോടതിയെ സമീപിക്കില്ല

dileep dileep remand period extended

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിയുന്ന പ്രതി ദിലീപ് സുപ്രിം കോടതിയിൽ ഉടൻ ജാമ്യാപേക്ഷ സമർപ്പിക്കില്ല. ജയിലിൽ എത്തിയ അഭിഭാഷകനുമായി ദിലീപ് കൂടിക്കാഴ്ച നടത്തി. ജാമ്യത്തിനായി ഉടൻ സുപ്രിം കോടതിയെ സമീപിക്കേണ്ടെന്നാണു അഭിഭാഷകൻ നൽകിയ നിർദ്ദേശം.

നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഹൈക്കോടതിയും ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. നിർഭയ കേസിനേക്കാൾ പ്രഹര ശേഷിയുള്ളതാണ് നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ക്വട്ടേഷൻ നൽകിയ സംഭവമെന്നാണ് ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി നിരീക്ഷിച്ചത്.

NO COMMENTS