എംഎൽഎ വിൻസന്റിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും

vincent mla

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം വിൻസെന്റിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. പരാതിക്കാരിയുമായുള്ള ഫോൺ സംഭാഷണങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.

ഇന്നലെ വിൻസന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി തള്ളിയിരുന്നു. ഇന്ന് വൈകിട്ട് നാലുമണിയോടെ വിൻസന്റിന്റെ കസ്റ്റഡി കാലാവധി അവസാനിക്കും. സിപിഎമ്മിന്റെ ഗൂഢാലോചനയാണ് കേസെന്ന നിലപാടിലാണ് എംഎൽഎ

NO COMMENTS