സ്വകാര്യത മൗലികാവകാശം; കേസിൽ കക്ഷി ചേരാൻ നാല് സംസ്ഥാനങ്ങൾ

s-c-supreme-court monetary help to be distributed today fo endosulfan victims sc stays admission and counseling to IITs

സ്വകാര്യത മൗലികാവകാശമാണെന്ന വിഷയത്തിൽ നാല് സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കർണാടക. പഞ്ചാബ്, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് കോടതിയെ സമീപിച്ചത്. വിഷയം സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് പരിഗണിക്കുന്നതിനിടെയാണ് സംസ്ഥാനങ്ങൾ കേസിൽ കക്ഷി ചേരുന്നത്.

സ്വകാര്യതയ്ക്കുള്ള അവകാശം പൊതുനിയമത്തിന്റെ പരിധിയിൽ വരുന്നതാണെന്നും മൗലികാവകാശമല്ലെന്നുമുള്ള കേന്ദ്ര സർക്കാര് നിലപാടിവ് എതിരായാണ് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ നിലപാട്. അഭിഭാഷകൻ കപിൽ സിബൽ ആണ് സംസ്ഥാനങ്ങൾക്കുവേണ്ടി സുപ്രീം കോടതിയിൽ ഹാജരാകുന്നത്.

NO COMMENTS