കാവ്യയെ വീണ്ടും ചോദ്യം ചെയ്യും

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കാവ്യയെ വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ പല ചോദ്യങ്ങള്‍ക്കും കാവ്യ വ്യക്തമായ ഉത്തരം നല്‍കിയില്ല. പള്‍സര്‍ സുനിയെ നേരത്തേ അറിയുമോ എന്ന ചോദ്യത്തിനടക്കം കാവ്യ വ്യക്തമായ ഉത്തരം നല്‍കിയില്ലെന്നാണ് സൂചന.

കാവ്യയുടെ മൊഴികളില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന് സൂചനയുണ്ട്. കാവ്യയുടെ അമ്മയേയും ചോദ്യം ചെയ്തേക്കും. ഇന്നലെ രാവിലെ 11 മണിമുതല്‍ അഞ്ചുമണിവരെ ദിലീപിന്റെ ആലുവയിലുള്ള തറവാട്ടുവീട്ടില്‍വെച്ചാണ് അന്വേഷണ സംഘം കാവ്യയെ ചോദ്യംചെയ്തത്. ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നിട്ടില്ലെന്നും, സുനിയെ പരിചയം ഇല്ലെന്നുമാണ് കാവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ വ്യക്തമാക്കിയത്. കാവ്യയെ വീണ്ടും ചോദ്യം ചെയ്യുന്നതിനോടൊപ്പം കാവ്യയുടെ അമ്മ ശ്യാമളയേയും ചോദ്യം ചെയ്യും. എഡിജിപി സന്ധ്യയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

NO COMMENTS