പോലീസ് ആസ്ഥാനത്ത് നിന്ന് രഹസ്യഫയലുകൾ നഷ്ടപ്പെട്ടിട്ടില്ലെന്ന് സർക്കാർ

police

പോലീസ് ആസ്ഥാനത്ത് നിന്ന് അതീവ രഹസ്യ ഫയലുകൾ നഷ്ടമായിട്ടില്ലന്ന് സർക്കാർ. ഡിജിപി യുടെ നിർദേശപ്രകാരം നടത്തിയ ഓഡിറ്റ് റിപ്പോർട് ഹൈക്കോടതിയിൽ ഹാജരാക്കി. മെയ്, ജൂൺ മാസങ്ങളിലെ ഫയലുകൾ ഓഡിറ്റ് ചെയ്‌തെന്ന് സർക്കാർ. തച്ചങ്കരി ഫയലുകൾ മാറ്റിയെന്ന മുൻ ഡിജിപി സെൻകുമാറിന്റെ ആരോപണത്തെ തുടർന്നായിരുന്നു ഓഡിറ്റിംഗ്. തച്ചങ്കരിയെ സസ്‌പെന്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലന്ന സർക്കാർ റിപ്പോർട്ടിന്റെ പകർപ്പും കോടതിയിൽ ഹാജരാക്കി കേസ് കോടതി ഇന്ന് പരിഗണിച്ചേക്കും.

NO COMMENTS