Advertisement

ഒന്നാം പിറന്നാളിന് ചാര്‍ലിയില്ല, ചികിത്സ നിഷേധിച്ച് ദയാവധത്തിന് ഉത്തരവ്

July 26, 2017
Google News 1 minute Read

ലോകം ഇന്ന് ഈ കുഞ്ഞ് ചാര്‍ലിയ്ക്ക് ഒപ്പമാണ്. ചാര്‍ലിയ്ക്ക് ദയാവധം വിധിച്ച ബ്രിട്ടണിലെ കോടതിയേയും, ചാര്‍ലി ചികിത്സയില്‍ കഴിയുന്ന ആശുപത്രിയേയും വിമര്‍ശിച്ച് കണ്ണീരൊഴുക്കി ചാര്‍ലിയ്ക്ക് ഒപ്പം നില്‍ക്കുന്നത് ചാര്‍ലിയുടെ മാതാപിതാക്കള്‍ മാത്രമല്ല, ലോകത്ത് മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു വലിയ സമൂഹം തന്നെയാണ്.

charlie-gard
11മാസം മുമ്പാണ് ക്രിസ് ഗാര്‍ഡിനും, കോണിയേറ്റ്സിനും ചാര്‍ലി പിറന്നത്. തലച്ചോറിനെ ബാധിക്കുന്ന അപൂര്‍വ്വ ജനിതക രോഗവുമായാണ് ചാര്‍ലി പിറന്ന് വീണത്. ഒരുമാസത്തിന് ശേഷമാണ് കുഞ്ഞിന്റെ അസുഖം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞത്. ബ്രിട്ടണില്‍ ഒരു ആശുപത്രിയിലും ഈ അസുഖത്തിന് ചികിത്സയില്ലെന്ന് വന്നതോടെ, അമേരിക്കയിലെ ഒരു ആശുപത്രി ചികിത്സാ വാഗ്ദാനവുമായി എത്തി. ഇങ്ങനെ അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാനൊരുങ്ങിയതോടെയാണ് ലോകം ചാര്‍ലിയെ അറിഞ്ഞത്. പിന്നീട് അങ്ങോട്ട് ഈ മാതാപിതാക്കളുടെ നിയമ  പോരാട്ടത്തിന് മുന്നില്‍ മനസുകൊണ്ട് ലോകം മുഴുവന്‍ താങ്ങായി നിന്നു.

എന്നാല്‍ ഒരു പരീക്ഷണത്തിന് ബ്രിട്ടീഷ് ബാലനെ വിട്ട് നല്‍കാന്‍ ആകില്ലെന്ന് വിധി എഴുതിയ യുകെ കോടതി ദയാവധത്തിന് ഉത്തരവിട്ടു. വിധി വന്നതോടെ ആ മാതാപിതാക്കളോടൊപ്പം ലോകം മുഴുവന്‍ ഇന്ന്  കണ്ണീര്‍ വാര്‍ക്കുകയാണ്.

charlie-gardആശുപത്രിക്കിടക്കയില്‍ ഇതൊന്നും അറിയാതെ ഉറങ്ങുകയാണ് ചാര്‍ലി.   ചികിത്സ നടക്കുന്ന ഗ്രേറ്റ് ഓര്‍മണ്ട് ആശുപത്രി ലൈഫ് സപ്പോര്‍ട്ട് ഉടനെ വിഛേദിക്കും. ഓഗസ്റ്റ് നാലിനാണ് ചാര്‍ലിയുടെ പിറന്നാള്‍. അത് വരെ ചാര്‍ലി ഉണ്ടാകുമോ എന്ന് ആര്‍ക്കും ഇന്ന് ഉറപ്പില്ല.  ചാര്‍ലിയുടെ ചികിത്സയ്ക്കായി സോഷ്യല്‍ മീഡിയയിലൂടെയും, ക്യാമ്പെയിനിലൂടെയും ധനസമാഹരണം ആരംഭിച്ചതിന് പിന്നാലെയാണ് ഈ അപ്രതീക്ഷിത വിധി. ബ്രിട്ടണിലെ മൂന്ന് കോടതിയാണ് ഈ വിധി പ്രസ്താവം നടത്തിയത്.

നേരത്തെ ലൈഫ് സപ്പോര്‍ട്ട് നിറുത്താന്‍ ഉത്തരവ് വന്നെങ്കിലും ഇതിനെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഡൊണാള്‍ഡ് ട്രപും രംഗത്ത് വന്നിരുന്നു. പുതിയ വിധിയില്‍ വിമര്‍ശനവുമായി പ്രശസ്തരൊന്നും എത്തിയിട്ടില്ല. കുഞ്ഞിനെ മരണത്തിന് വിട്ടു കൊടുക്കകയെന്നത് മാത്രമാണ് ക്രിസിനും, ക്രോണിനും മുന്നിലുള്ള ഏക വഴി. ഒരു അത്ഭുതത്തിന് മാത്രമാണ് കുഞ്ഞ് ചാര്‍ലിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയുക. ലോകം മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്, ആ അത്ഭുതത്തിനായി.  ചാര്‍ലിയുടെ കുഞ്ഞ്  ജീവന്‍ ഈ ഭൂമിയില്‍ തന്നെ ഉണ്ടാകാന്‍, ചാര്‍ലിയുടെ കുഞ്ഞ് ചിരി കാണാന്‍…

charlie-gard

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here