കേന്ദ്ര വൈദ്യുതിയില്‍ 450 മെഗാവാട്ട് കുറഞ്ഞു

electricity
കേന്ദ്ര വൈദ്യുതി വിഹിതത്തില്‍ 450 മെഗാവാട്ട് കുറവുണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി. ഇതോടെ ആഭ്യന്തര വൈദ്യുതി ഉല്‍പ്പാദനം ഇരട്ടിയായി ഉയര്‍ത്തി.
പ്രതീക്ഷിച്ച കാലവര്‍ഷം ലഭിക്കാതെ അണക്കെട്ടുകളില്‍ ജലനിരപ്പ് താഴ്ന്നു നില്‍ക്കെ ആഭ്യന്തര ഉല്‍പ്പാദനം ഉയര്‍ത്തേണ്ടി വന്നത് വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയായി. ഇന്നലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരമണിക്കൂര്‍ വീതം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. തകരാര്‍ പരിഹരിക്കാനായില്ലെങ്കില്‍ നിയന്ത്രണം ഇന്നും തുടരും.
ഷോലാപ്പൂര്‍ – ഔറംഗാബാദ് 765 കെ.വി ലൈന്‍ തകരാറായതും ആന്ധ്രയിലെ ഗജുവാക്ക 400 കെ.വി. സബ് സ്റ്റേഷനില്‍ ഉണ്ടായ തകരാറും കല്‍ക്കരി ലഭ്യതക്കുറവുമൂലം കേന്ദ്ര വൈദ്യുതി വിഹിതം കുറഞ്ഞതുമാണ് 450 മെഗാവാട്ടിന്റെ കുറവ് കേരള ഗ്രിഡില്‍ ഉണ്ടാകാന്‍ കാരണം. താല്‍ച്ചര്‍ നിലയത്തില്‍നിന്നു മാത്രം കേരളത്തിന്റെ വിഹിതം 100 മെഗാവാട്ട് വെട്ടിക്കുറച്ചു. അതിനാല്‍ 45.3775 ദശലക്ഷം യൂനിറ്റ് വൈദ്യുതി മാത്രമാണ് ഇന്നലെ പുറത്തുനിന്നു എത്തിക്കാന്‍ കഴിഞ്ഞത്.
450 megawatt electricity decreased

NO COMMENTS