ഇനി എനിക്ക് കരയണ്ട,കുഞ്ഞാണ് ജീവിതത്തിലേക്ക് മടക്കിക്കൊണ്ട് വന്നത്: അമൃതാ സുരേഷ്

amrutha

കുഞ്ഞ് കാരണമാണ് ജീവിതത്തിലെ വിഷമഘട്ടങ്ങളെല്ലാം അതിജീവിക്കാനായതെന്ന് ഗായിക അമൃതാ സുരേഷ്. നടന്‍ ബാലയുമായുള്ള വിവാഹ മോചനത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അമൃത. ഫോര്‍വേര്‍ഡ് മാഗസിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ടിനോട് അനുബന്ധിച്ച് നല്‍കിയ അഭിമുഖത്തിലാണ് അമൃത ഇക്കാര്യം വ്യക്തമാക്കിയത്. ഞാന്‍ തളരുമ്പോള്‍ എന്നോട് അടുത്ത് നില്‍ക്കുന്നവരെല്ലാം തളര്‍ന്നു പോകും, മകള്‍ ഒറ്റയ്ക്കാവും. എന്നാല്‍ ഞാന്‍ സ്ട്രോങ് ആയാല്‍ എന്റെ ഒപ്പമുള്ളവരും സ്ട്രോങ് ആണ്. ഒരു ജീവിതത്തില്‍ ഒരാള്‍ കരയുന്നതിനേക്കാളേരെ ഞാന്‍ കരഞ്ഞു. ഇനി കരയാന്‍ ആകില്ലെന്നും അമൃത പറഞ്ഞു.

Subscribe to watch more

ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം അഞ്ച് വയസ്സുകാരി അവന്തിക അമൃതയ്ക്ക് ഒപ്പമാണ്. അമൃതം ഗമയാ എന്ന് മ്യൂസിക് ബാന്റുമായി സംഗീത ലോകത്ത് തിരക്കുള്ള താരമായി മാറിയിരിക്കുയാണ് അമൃത. സ്വന്തമായി സംഗീത സംവിധാനം ചെയ്ത ആല്‍ബവും അടുത്തിടെ പുറത്തിറക്കിയിരുന്നു.
amrutha

NO COMMENTS