ബീഹാർ; സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാത്തതിനെതിരെ ആർജെഡി

tejaswi_yadav

ബീഹാറിൽ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കാത്ത ഗവർണറുടെ നടപടിയെ വിമർശിച്ച് ആർജെഡി. തങ്ങളാണ് വലിയ ഒറ്റകക്ഷിയെന്നിരിക്കെ ജെഡിയു നേതാവ് നിതീഷ് കുമാറിനെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച ഗവർണർ കേസരിനാഥ് ത്രിപാഠിയുടെ നടപടി ജനാധിപത്യത്തിനെതിരാണെന്ന് ആർജെഡി നേതാവ് തേജസ്വി യാദവ് ആരോപിച്ചു.

ഇന്ന് 11 മണിയ്ക്ക് കൂടിക്കാഴ്ച നടത്താൻ തേജസ്വി യാദവിനെ ഗവർണർ ക്ഷണിച്ചിരുന്നു. എന്നാൽ അതിന് ശേഷം ഗവർണർ നിതീഷ് കുമാറിനെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കുകയും ഇന്ന് 10 മണിയ്ക്ക് നിതീഷ് കുമാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തിരുന്നു. വൈകുന്നേരം അഞ്ച് മണിയ്ക്ക് നിശ്ചയിച്ച സത്യപ്രതിജ്ഞാ ചടങ്ങ് രാവിലെ പത്ത് മണിയ്ക്ക് നിശ്ചയിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ഗവർണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ഗവർണർ ബിജെപിയുടെ നിലപാടുകളനുസരിക്കുകയാണെന്ന് യാദവ് കുറ്റപ്പെടുത്തി.

NO COMMENTS