ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിൽക്കുന്ന സ്ഥലം ഇന്ന് അളക്കും

d cinemas dileep d cinema plot to be measured today D cinemas shut down

ചാലക്കുടിയിൽ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിൽക്കുന്ന സ്ഥലവും കുന്നുകര പഞ്ചായത്തിൽ നടൻ ദിലീപ് കൈയേറിയെന്ന് ആരോപണമുയർന്നിരിക്കുന്ന ഭൂമിയും ഇന്ന് അളന്ന് തിരിക്കും.

തിയേറ്റർ സ്ഥാപിച്ച സ്ഥലത്ത് കൈയേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് ഭൂമി അളക്കുന്നത്. ഒപ്പം കരുമാല്ലൂർ വില്ലേജ് പരിധിയിൽപ്പെട്ട ഭൂമിയും അളക്കും. ഈ സ്ഥലം ദിലീപിന്റെയും ആദ്യഭാര്യ മഞ്ജുവാരിയരുടെയും പേരിലുള്ളതാണ്. ഇത് പെരിയാറിനോടുചേർന്ന ഭൂമിയാണ്. അവിടെ മുപ്പത് സെന്റോളം പുഴപുറമ്പോക്ക് കൈയേറിയിട്ടുണ്ടെന്നാണ് ആരോപണം. ഇത് സ്ഥിതീകരിക്കാനാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത്.

dileep d cinema plot to be measured today

NO COMMENTS