ദിലീപിന്റെ കയ്യേറ്റ ഭൂമിയിലെ മതില്‍ പൊളിച്ചു

d cinemas

കൊച്ചിയില്‍ ദിലീപ് കയ്യേറിയ ഭൂമിയിലെ മതില്‍ ഡിവൈഎഫ്ഐക്കാര്‍ പൊളിച്ചു. ഭൂമിയിലെ കയ്യേറ്റം സംബന്ധിച്ച പരിശോധന നടക്കുന്ന സമയത്തായിരുന്നു പ്രവര്‍ത്തകരെത്തി മതില്‍ പൊളിച്ചത്. എന്നാല്‍ പോലീസ് ഇടപ്പെട്ട് ഇത് തടഞ്ഞു. പരവൂരിലെ കരുമാലൂരിലാണ് സംഭവം. ഇവിടുത്തെ രണ്ടേക്കറോളം വരുന്ന ഭൂമിയിലാണ് ഇപ്പോള്‍ പരിശോധന നടക്കുന്നത്. പറവൂര്‍ തഹസില്‍ദാറുടെ ഓഫീസില്‍ നിന്നെത്തിയ സര്‍വെ സംഘമാണ് സ്ഥലത്ത് പരിശോധന നടക്കുന്നത്. ഇവിടെ മുപ്പത് സെന്റ് പുറമ്പോക്ക് ഭൂമി ദിലീപ് കയ്യേറിയതായി പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.

സമീപ പ്രദേശങ്ങളും അളക്കും. തൃശൂര്‍ ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി.സിനിമാസ് തിയേറ്റര്‍ നില്‍ക്കുന്ന ഭൂമിയും അളന്നു തിട്ടപ്പെടുത്തുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കം ഏഴുപേര്‍ക്ക് തൃശൂര്‍ ജില്ലാ സര്‍വ്വേ സൂപ്രണ്ട് നേരത്തേ നോട്ടീസ് അയച്ചിരുന്നു. സര്‍വേ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. രാവിലെ പത്തേമുക്കാലോടെയാണ് സര്‍വെ നടപടികള്‍ ആരംഭിച്ചത്.

ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന 82 സെന്റ് സ്ഥലം കയ്യേറ്റ ഭൂമിയിലാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

NO COMMENTS